Make your way with News Fact and Knowledge

വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്

0 254

കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് സെൻട്രൽ വെസ്റ്റ് റീജിയന്റെ യുവജന സംഘടനയായ വൈ.പി.ഇയുടെ നേതൃത്വത്തിൽ ‘ZAMAR’ എന്ന പേരിൽ ക്രൈസ്തവ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 15ന് വൈകുന്നേരം 5 മുതൽ രാത്രി 9 വരെ കല്യാൺ ഈസ്റ്റിലെ കാർപ്പെ ഹാളിലാണ് ഗാനസന്ധ്യ നടക്കുന്നത്.

ദൈവത്താൽ ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന നിരവധി യുവ ഗായകരും കലാകാരന്മാരും ഗാനസന്ധ്യയിൽ അണിനിരക്കും. യുവജനങ്ങൾക്കിടയിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ ജോൺ ജോർജ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.

മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈ.പി.ഇ സെക്രട്ടറി ബ്രദർ സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ശ്രുതി മോഹൻരാജ്, ട്രഷറർ സിസ്റ്റർ ഷെറിൻ ബെന്നി എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകും.

യുവജനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഈ അനുഗ്രഹീത ഗാനസന്ധ്യയിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.