പ്രഷർ മുഴുവനും പോയെന്ന് കരുതി കുക്കർ തുറന്നു; മുഖത്ത് മുഴുവൻ പൊള്ളൽ; ചെറിയ അശ്രദ്ധ മൂലം പെൺകുട്ടിയ്ക്ക് സംഭവിച്ചത്
വീട്ടിലെ ഓരോ ജോലിയ്ക്കും തന്നെ പ്രത്യേക പ്രാധാന്യമുണ്ട്. പക്ഷേ, അതിൽ ഏറ്റവും റിസ്‌ക് പിടിച്ച ജോലിയാണ് അടുക്കളയിലെ ജോലി. തീയും ചൂടും ഒരുമിച്ച് കൂടുന്ന ഇടമായതിനാൽ ഏത് സമയത്തും അപകട സാധ്യതകൾ ഉണ്ടാകാം. ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കാം. അതുകൊണ്ട് തന്നെ അടുക്കളയിൽ പ്രവേശിക്കുന്നവർ എല്ലാവരും വളരെ ശ്രദ്ധയോടെയും കരുതലോടെയും മാത്രമാണ് ജോലി ചെയ്യുന്നത്. പാചകം ചെയ്യുന്നതിന്റെ ആസ്വാദനത്തിനൊപ്പം സുരക്ഷിതത്വവും അനിവാര്യമാണ് എന്ന് പലരും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുക്കളിയിലെ എല്ലാം സാധനങ്ങളും റിസ്ക്‌ക് എലമൈന്റ് കൂടുതൽ ഉള്ള സാധനങ്ങളാണ്. അതിൽ എല്ലാവർക്കും പെട്ടെന്ന് അബദ്ധം പറ്റുന്നതും വളരെയധികം റിസ്‌ക് പിടിച്ചതുമായി ഒന്നാണ് കുക്കർ.
കുക്കർ തുറക്കുമ്ബോൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അത്തരം കുക്കറിൽ നിന്ന് അബദ്ധം പറ്റിയ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുക്കറിൽ പാചകം ചെയ്യുന്ന ആളുകൾ എളുപ്പത്തിൽ പണി തീർക്കാൻ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് ചിലപ്പോൾ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത്. സമയം പരിധികൊണ്ട് ആയിരിക്കാം. എന്നിരുന്നാലും ഇത്തരം കാര്യങ്ങൾ ചെയ്യുമ്ബോൾ വളരെയേറെ ശ്രദ്ധിക്കണം. അതിന് ഉദാഹരമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. വീഡിയോയിൽ ഒരു പെൺകുട്ടി തനിക്ക് പറ്റിയ ഒരു വലിയ ദുരന്തത്തിന്റെ കഥയാണ് പറയുന്നത്. എന്നത്തെയും പോലെ അടുക്കളിയിൽ കയറിയതാണ്. കുക്കറിൽ കറി വെക്കാനായി ഗ്യാസിൽ വച്ചു. വിസിൽ അടിച്ച് കുക്കറിന്റെ അകത്ത് കടക്കുന്ന സംഭവം വെന്തു. എല്ലാവരും എന്താണ് ചെയ്യുന്നത് എന്ന് വച്ചാൽ പ്രഷർ പോകുന്നതിനായി കുക്കർ ഒരുപാട് നേരം താഴെ ഇറക്കി വക്കും. എന്നാൽ സമയം ഇല്ലാത്തവർ പ്രഷർ സ്വന്തമായി കളയും. അത്തരത്തിൽ ഈ പെൺകുട്ടിയും കുക്കറിന്റെ പ്രഷർ സ്പൂൺ ഉപയോഗിച്ച് കളഞ്ഞതിന്
ശേഷം കുക്കർ താഴെ ഇറക്കി വച്ചു. കുറച്ച് കഴിഞ്ഞ് കുക്കറിന്റെ വെയിറ്റും ഊരി താഴെ വച്ചു. പ്രഷർ ഒക്കെ ഒരുവിധം പോയി എന്ന മനസ്സിലാക്കിയ പെൺകുട്ടി കുക്കർ ഓപ്പൺ ചെയ്യാൻ നോക്കി. പ്രഷർ പോയിട്ടുണ്ടെങ്കിൽ കുക്കർ തുറന്ന് വരും. എന്നാൽ ഈ കുക്കർ പ്രഷർ പോയിട്ടും തുറന്നില്ല. തുറക്കാൻ നോക്കിയപ്പോൾ കുക്കറിന്റെ അടപ്പ് ടൈറ്റ് ആയിരുന്നു. സമയം ഇല്ലാത്തതിനാൽ കുറച്ച് കൂടി ബലം പ്രയോഗിച്ച് കുട്ടി കുക്കർ തുറക്കാൻ ശ്രമിച്ചു. പിന്നെ ആ കുട്ടിക്ക് ബലം പ്രയോഗിച്ച ആ സമയം വരെയേ ഓർമ്മയുള്ളു. കുക്കറിന്റെ അടപ്പ് തുറന്ന് അതിൽ ഉണ്ടായിരുന്ന കറികൾ മുഴുവൻ തെറിച്ച് കുട്ടിയുടെ മുഖേത്ത് പൂർണമായും വീണു. ആ സമയം എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു പെൺകുട്ടി. ശരിക്കും ഞെട്ടി പോയിരുന്നു ആ പെൺകുട്ടി.
മുഖം മുഴുവനും തീപിടിച്ചപോലെ പൊള്ളലേറ്റു. ഇപ്പോഴും ആശുപത്രിയിൽ മുഖത്തിന് പ്രത്യേക ചികിത്സകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പൊള്ളലേറ്റ ആദ്യ ദിവസങ്ങൾ വളരെ കഠിനമായിരുന്നു. കണ്ണ് തുറക്കാനും, മൂക്ക് വഴി ശ്വാസം എടുക്കാനും, വായ അല്പം അനക്കാനും പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അത്രയും വലിയ വേദനയും അസഹനീയമായ കഠിനാവസ്ഥയുമായിരുന്നു. പൊള്ളലേറ്റ സ്ഥലത്തെ തൊലി കറത്ത് പോകുകയും ഇളകിപ്പോകുകയും ചെയ്തു. കണ്ണാടിയിൽ സ്വന്തം മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ മാനസികമായും ശരീരമായും വലിയൊരു പോരാട്ടമാണ് ഇപ്പോഴും ആ പെൺകുട്ടി നടത്തിക്കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ചികിത്സകൾക്ക് ശേഷം മുഖത്തുണ്ടായിരുന്ന വലിയ പൊള്ളലുകൾ മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു ഭയം ഇപ്പോഴും മനസ്സിനുള്ളിലാണ് പഴയപോലെ തന്നെ മുഖം തിരികെ ലഭിക്കുമോ എന്ന ആശങ്ക. അത് തന്നെയാണ് അവളുടെ ഏറ്റവും വലിയ ചിന്ത. ഈ അനുഭവം പറഞ്ഞുകൊടുക്കുമ്‌ബോൾ അവൾ തുറന്നുപറയാതെ തന്നെ ഒരു കാര്യമാണ് എല്ലാവരെയും മുന്നറിയിപ്പിക്കുന്നത്: അടുക്കളയിൽ ജോലിചെയ്യുമ്ബോൾ വളരെ ശ്രദ്ധ വേണം. ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. തീയും ചൂടും നിറഞ്ഞ സ്ഥലമാണ് അടുക്കള. അതുകൊണ്ട് തന്നെ അവൾ പറയാതെ പറയുന്നത്, ശ്രദ്ധയില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഏതു സമയത്തും സംഭവിക്കാം എന്നതാണ്.