കുവൈത്ത് സിറ്റി : കോട്ടയം ചങ്ങനാശേരി മാമ്മൂട് വഴീപറമ്പിൽ പരേതരായ ശ്രീ അഗസ്തി ജോസഫിന്റെയും ശ്രീമതി ത്രേസ്യാമ അഗസ്തിയുടെയും മകൻ ശ്രീ ജോസഫ് ജോസഫ് (വിൻസന്റ്, 49 വയസ്സ്) കുവൈത്തിൽ നിര്യാതനായി. കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു ശ്രീ ജോസഫ് ജോസഫ്.
ഭാര്യ : ശ്രീമതി ബിജി വിൻസന്റ്. മക്കൾ : ഡെന്നീസ്, ഡെൽവിൻ, ഡെൽസൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.