Make your way with News Fact and Knowledge

പാസ്റ്റർ സന്തോഷ്‌ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 347

മുംബൈ : ഡോംബിവിലി ഹിസ് നിയർനെസ്സ് സഭയുടെ സ്ഥാപകനും സഭാ ശുശ്രൂഷകനും മണക്കാല ഫെയ്ത്ത് തിയളോജിക്കൽ സെമിനാരി പൂർവ വിദ്യാർഥിയുമായ കർത്തൃദാസൻ പാസ്റ്റർ സന്തോഷ് വർഗ്ഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരികമായ രോഗത്താൽ ചില നാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാരം സെപ്റ്റംബർ 18 ന് വ്യാഴം രാവിലെ 10.30 ന് വിത്തൽ വാഡി ക്രിസ്ത്യൻ സെമിത്തെരിയിൽ നടക്കും.

തിരുവല്ല ഓതറ വെസ്റ്റ് തപ്പുപുരയ്ക്കൽ പാസ്റ്റർ റ്റി.എ.വർഗിസ്-കുഞ്ഞമ്മദമ്പതികളുടെ മുത്തമകനാണ്. ഭാര്യ : ലിൻസി സന്തോഷ് .
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
സഹോദരങ്ങൾ ഉല്ലാസ് വർഗിസ്, ബ്ലസൻവർഗിസ്, സഹോദരിപ്രസ്സിവർഗിസ്.