Make your way with News Fact and Knowledge

മലയാളി പെന്തക്കോസ്ത് സമ്മേളനം നവംബർ 26ന് നവിമുംബൈയിൽ

0 929

നവി മുംബൈ: പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെ നേതൃത്വത്തിൽ നവംബർ 26ന് വൈകിട്ട് 5 മണിക്ക് നവിമുംബൈ വാശി അലയൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ മലയാളി പെന്തക്കോസ്ത് സമ്മേളനം നടക്കും.

മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ പിസിഐ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനവും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. മലയാളി പെന്തക്കോസ്ത് സഭകളുടെ ആത്മീയ ഐക്യത്തിന് പുതുവഴികൾ തുറക്കുന്ന ചരിത്രനിമിഷം കൂടിയായിരിക്കും ഈ സംഗമമെന്നു സംഘാടകർ അഭിപ്രായപ്പെട്ടു.

പി.സി.ഐ. ദേശീയ അധ്യക്ഷൻ പാസ്റ്റർ ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിക്കും. ദൈവവചന പ്രഘോഷണം പാസ്റ്റർ ജയിംസ് റാം (റായ്പ്പൂർ) നിർവഹിക്കും.

ഉത്തരേന്ത്യയിൽ 30 വർഷത്തിലേറെ സഭാ ശുശ്രൂഷ അനുഷ്ഠിച്ച നിരവധി ശുശ്രൂഷകരെ ഈ യോഗത്തിൽ ആദരിക്കുകയും അവർക്കു പ്രത്യേകമായി സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്യും. ക്രിസ്തീയ സേവനമേഖലയിലെ അവരുടെ സമർപ്പിത സേവനത്തെ സഭ ഐക്യമായി അനുസ്മരിക്കാനും ഈ അവസരം വിനിയോഗിക്കും.
ആരാധനയ്ക്ക് നേതൃത്വം നൽകുന്നത് പി.സി.ഐ. ക്വയറായിരിക്കും.

വിവിധ മലയാളി സഭകളിൽ നിന്നുള്ള വിശ്വാസികളും കുടുംബങ്ങളും സമ്മേളനത്തിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലും ഗോവയിലും താമസിക്കുന്ന മലയാളി വിശ്വാസികൾ പരിപാടിയിൽ തീർച്ചയായും സംബന്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9821242588