പാലക്കാട് : പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘം പുതുശ്ശേരിയിൽ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോൾ സംഘം ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിൻ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് പരാതി.
ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘം പുതുശ്ശേരിയിൽ പാടിക്കൊണ്ടിരിക്കെ പ്രതി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. കരോൾ സംഘം ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഐഎം എന്ന് എഴുതിയിരുന്നതിനെ ചോദ്യം ചെയ്ത അശ്വിൻ രാജ്, കുട്ടികളുടെ അടുത്തേക്ക് എത്തി ബാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചതായാണ് പരാതി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. അശ്വിൻ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് കസബ പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ കൂടുതൽ ബിജെപി പ്രവർത്തകർ ഉണ്ടെന്ന് ആരോപിച്ച് സിപിഎം രംഗത്തു വന്നു. മതസ്പർധ ഉണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. അജീഷും സിപിഎം ലോക്കൽ സെക്രട്ടറി സി. പ്രശാന്തും പറഞ്ഞു.