Make your way with News Fact and Knowledge

കുമ്പനാട് കൺവൻഷൻ 11 മുതൽ

0 404

തിരുവല്ല ഇന്ത്യ പെന്തക്കോ സ്‌ത് ദൈവസഭയുടെ 102-ാമത് ജനറൽ കൺവൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഉദ്ഘാടനം 11ന് 5.30ന് സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം നിർവഹി ക്കും.

എല്ലാ ദിവസവും രാവിലെ 10നും വൈകിട്ട് 5.30ന് പൊതു യോഗങ്ങൾ, രാവിലെ എട്ടിന് ബൈബിൾ ക്ലാസ്, ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഹിന്ദി സർവീ സ്, മ്യൂസിക് ഫെസ്റ്റ്, മിഷൻ ചാ ലഞ്ച്, യങ് പ്രഫഷനൽസ് മീറ്റി ങ്, വുമൻസ് ഫെലോഷിപ് എന്നിവ വിവിധ വേദികളിൽ നട ക്കും. കുമ്പനാട് കൺവൻഷൻ ഗായകസംഘവും അതിഥി ഗായ കരും ആരാധനയ്ക്കും ഗാനശു ശ്രൂഷയ്ക്കും നേതൃത്വം നൽകും.

സഭാ ജനറൽ കൗൺസിൽ ഭാ രവാഹികളായ പാസ്‌റ്റർ വത്സൻ ഏബ്രഹാം (ജനറൽ പ്രസി.) പാ സ‌ർ ഫിലിപ്പ് പി തോമസ് (ജന റൽ വൈസ് പ്രസി.) പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്ര.) പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം (ജന റൽ ജോ. സെക്ര) ജോൺ ജോ സഫ് (ജന.ട്രഷ.) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

കൺവൻഷന്റെ അനുഗ്രഹ ത്തിനായി കുമ്പനാട് പ്രയർ ചേം ബറിൽ പാസ്റ്റർ കെ.പി.കുര്യന്റെ നേതൃത്വത്തിൽ നടന്നുവരുന്ന 102 ദിവസത്തെ ഉപവാസ പ്രാർ ഥന ജനുവരി 9ന് സമാപിക്കും.

“ആരാധന, പ്രവൃത്തി, സാക്ഷിക രണം’ എന്നതാണ് ഈ വർഷ ത്തെ കൺവൻഷന്റെ മുഖ്യ ചിന്താവിഷയമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി അറിയിച്ചു.