Make your way with News Fact and Knowledge

‘രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സേനാത്താവളങ്ങളിൽ തിരിച്ചടി’: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

0 183

ടെഹ്റാൻ രാജ്യത്തെ ആക്രമിച്ചാൽ യുഎസിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇറാൻ്റെ മുന്നറിയിപ്പ്. അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽനിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ പ്രതീക്ഷിക്കുന്നത്.

സൈനിക നടപടിയിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ ഉബൈദ് വ്യോമത്താവളം ഒഴിയാൻ യുഎസ് സൈനികർക്കു നിർദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ ഇറാൻ ഭരണകൂടത്തിനെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ-യുഎസ് സംഘർഷഭീതി ഉയരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇറാനിലേക്കു യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ളവർ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദേശമുണ്ട്.