ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ടിന്റെ യുവജന സംഘടനയായ വൈ.പി.ഇ (YPE) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 21-ന് ഡിസ്ട്രിക്ട് പാസ്റ്റർ ജോൺസൻ തോമസ് അധ്യക്ഷനായ വിവിധ സഭകളുടെ പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റായി സാം ടി. തോമസ് , സെക്രട്ടറിയായി സ്റ്റാൻലി സാമുവേൽ , ജോയിന്റ് സെക്രട്ടറിയായി ശ്രുതി മോഹൻരാജ് , ട്രഷററായി ഷെറിൻ ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.
ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ നിന്നായി ഏകദേശം 50 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.