Make your way with News Fact and Knowledge

അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും നവംബർ 13, 14 തീയതികളിൽ സിബിഡി ബേലാപ്പൂരിൽ

0 416
നവിമുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ നവിമുംബൈ സെക്ഷന്റെ ആഭിമുഖ്യത്തിൽ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും സംഘടിപ്പിക്കുന്നു. 2026 നവംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ സിബിഡി ബെലാപ്പൂരിലുള്ള NMMC ഓഡിറ്റോറിയം (വാർക്കാരി ഭവൻ, YMCA-യ്ക്ക് സമീപം) ആണ് കൺവെൻഷന് വേദിയാകുന്നത്.
വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര സൂപ്രണ്ട് റവ. തോമസ് ചാക്കോ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും . കേരളത്തിൽ നിന്നുള്ള പ്രമുഖ ദൈവവചന പ്രഘോഷകൻ റവ. പി. സി. ചെറിയാൻ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായിരിക്കും.

രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നവിമുംബൈ സെക്ഷൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നവിമുംബൈയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

  • റവ. സൈമൺ മത്തായി (സെക്ഷൻ പ്രെസ്ബിറ്റർ): 70450 98707

  • പാസ്റ്റർ റോയ് എസ്. (സെക്രട്ടറി): 80972 21685

  • റവ. മാത്യു റോയ് (ട്രഷറർ): 98337 45521

വേദി: NMMC Auditorium, Warkari Bhavan, Near YMCA, Plot No. 8, Sector 3A, CBD Belapur, Navi Mumbai.