തിരുവല്ല: പൊടിയാടി തച്ചേഴത്തു പരേതനായ ടി.വി. ജോർജിന്റെ മകൾ റൂബി ജോർജാണ് (28) ഈ മാസം 24 ന് ജന്മദിവസത്തിൽ തന്നെ നിര്യാതയായത്. അഞ്ചു വർഷങ്ങൾക്കു മുൻപ് എം.കോമിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ മസ്തിഷ്കഅണുബാധയെ തുടർന്ന് കാലുകൾ രണ്ടും തളർന്നു ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. ചില ആഴ്ചകൾക്ക് മുൻപ് ശാരീരികമായ ചില അസ്വസ്ഥതകൾ മുഖാന്തിരം പുഷ്പഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംസ്കാരശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും 12 മണിക്ക് പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. മാതാവ് കട്ടപ്പന പുത്തൻപുരയ്ക്കൽ കുടുംബാംഗം സാലി ജോർജ്, ഏക സഹോദരൻ: ജോബി ജോർജ്.
Trending
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
- ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
- കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
- 19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി