ജന്മദിനത്തിൽ തന്നെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട യുവസഹോദരിയുടെ സംസ്ക്കാരം തിങ്കളാഴ്ച്ച.

0 1,207

തിരുവല്ല: പൊടിയാടി തച്ചേഴത്തു പരേതനായ ടി.വി. ജോർജിന്റെ മകൾ റൂബി ജോർജാണ് (28) ഈ മാസം 24 ന് ജന്മദിവസത്തിൽ തന്നെ നിര്യാതയായത്. അഞ്ചു വർഷങ്ങൾക്കു മുൻപ് എം.കോമിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ മസ്തിഷ്കഅണുബാധയെ തുടർന്ന് കാലുകൾ രണ്ടും തളർന്നു ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. ചില ആഴ്ചകൾക്ക് മുൻപ് ശാരീരികമായ ചില അസ്വസ്ഥതകൾ മുഖാന്തിരം പുഷ്പഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംസ്കാരശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും 12 മണിക്ക് പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. മാതാവ് കട്ടപ്പന പുത്തൻപുരയ്‌ക്കൽ കുടുംബാംഗം സാലി ജോർജ്, ഏക സഹോദരൻ: ജോബി ജോർജ്.