കോട്ടയം: നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ സംയുക്ത സമ്മര്‍ദ്ധത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിലപാട് സ്വീകരിച്ച ഇടതു വലതു കക്ഷികളെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി എംപിയാണ് കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു പറഞ്ഞത്. നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രനിര്‍ദേശ പ്രകാരം സുരേഷ് ഗോപി എംപി പാലാ ബിഷപ്പിനെ നേരിട്ടു സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയുംചെയ്തിരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ഒരു സമുദായത്തെയും പാലാ ബിഷപ്പ് പേരെടുത്ത് പറഞ്ഞിട്ടില്ലായെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Trending
- സഭകളുടെ ആരാധനാ അവതരണത്തിനും ലൈവ് സ്ട്രീമിങ്ങിനും പുതിയ ഡിജിറ്റൽ സംവിധാനം; Revive Church LiveSuite വികസിപ്പിച്ച് പാസ്റ്റർ ഫിലിപ്പ് കെ. മാത്യു
- Voice of Hope Social Welfare Association’s ‘Bless Mumbai 2026’ Gospel Meeting and Power Conference on November 9, 10
- വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9, 10 തീയതികളിൽ
- ട്രെയിനിലും സ്റ്റേഷനിലും ഫോൺ സ്പീക്കറിലിട്ട് കേട്ടാൽ പിടിവീഴും; 1000 രൂപ പിഴയോ 6 മാസം തടവോ, പുറത്താക്കാനും നിർദ്ദേശം, നടപടികൾ കടുപ്പിച്ച് ദക്ഷിണ റെയിൽവേ
- ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
- ഛത്തീസ്ഗഢ് കർഷക സമ്മേളനം: ഭൂമി തർക്കങ്ങൾക്കിടയിലും മതവിദ്വേഷം തള്ളി ഗോത്രമേഖലയിലെ കർഷകർ
- ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്
- വിശുദ്ധ സംസ്കാരച്ചടങ്ങിനും വിലക്ക്; പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ശക്തമാകുന്നു
- സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം