Make your way with News Fact and Knowledge

ദി ചോസൺ’ മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു

0 162

ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകർ ഏറ്റെടുത്ത, യേശുക്രിസ്തുവിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷൻ പരമ്പര “ദി ചോസൺ’ (The Chosen) മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ച്എപ്പിസ്കോപ്പൽ ക്യൂറിയയിൽ നടന്ന ചടങ്ങിൽ മാർ റാഫേൽ തട്ടിൽ പിതാവ്,

‘ദി ചോസൺ’ പരമ്പരയിലൂടെ നടക്കുന്ന സുവിശേഷവത്കരണ പ്രവർത്തങ്ങൾക്ക് സഭയുടെ സഹകരണം ഉറപ്പുനൽകി ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഈ പരമ്പര ഇന്ത്യയിലെ പ്രാദേശിക പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം പതിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കി. ക്രിസ്തുവിൻ്റെ ജീവിതത്തെയും അപ്പസ്തോലന്മാരുടെ വിളിയെയും സവിശേഷമായ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിക്കുന്ന ഈ പരമ്പര മലയാളം സംസാരിക്കുന്ന വിശ്വാസികൾക്കും പൊതുജനങ്ങൾക്കും വലിയൊരു ആത്മീയ അനുഭവമാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ വിവിധ സഭകളുമായി സഹകരിച്ച് പരമ്പര കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ്. “ദി ചോസൺ’ ആദ്യ സീസണിൻ്റെ മലയാളം എപ്പിസോഡുകൾ ഇപ്പോൾ ഔദ്യോഗിക ആപ്പിലും (The Chosen App), watch thechosen.tv എന്ന വെബ്സൈറ്റിലും, നെറ്റ്ഫ്ലിക്സിലും സൗജന്യമായി ലഭ്യമാണ്. ദൃശ്യമാധ്യമങ്ങളിലൂടെ സുവിശേഷ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനായുള്ള സീറോമലബാർ സഭയുടെ സജീവമായ ഇടപെടലായാണ് ഈ ആഗോള പരമ്പരയുമായുള്ള സഹകരണത്തെ വിലയിരുത്തുന്നത്.