Make your way with News Fact and Knowledge

ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ

0 160
ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ജൂൺ 27 ശനി രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. (172 വില്ലിസ് അവന്യൂ, മിനിയോള, ന്യൂയോർക്ക് 11501 )
21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ നേതൃത്വവും ആത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളും എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി തിയോളജി കോളേജിന്റെ പ്രൊഫസർ എമെറിറ്റസും മുൻ ഡീനുമായ റവ. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും.
സഭാ വിഭാഗ വ്യത്യാസമില്ലാതെ ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
പ്രസിഡന്റ് റവ. ഡോ. ഇട്ടി എബ്രഹാം (917) 373-8118
വൈസ് പ്രസിഡന്റ് റവ. ജേക്കബ് ജോർജ് (917) 533-5870
സെക്രട്ടറി റവ. ജോൺസൺ എബ്രഹാം (914)426-2992
ജോയിന്റ് സെക്രട്ടറി ബ്ലെസൺ ജോയ് (973) 902-7722
ട്രഷറർ ജോസ് ബേബി (516) 728-2070
വാർത്ത: നിബു വെള്ളവന്താനം