കോയമ്പത്തൂർ: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്ന പരേതനായ ജെ. വി. പീറ്റർ അച്ചായന്റെ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.
സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
സാങ്കി പീറ്ററുടെ വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ക്രൈസ്തവ സംഗീതലോകത്തിനും വലിയ ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണവാർത്തയറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി വരുന്നു.
പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനായിരുന്ന ജെ. വി. പീറ്റർ നിരവധി ശ്രദ്ധേയമായ ക്രൈസ്തവ ഗാനങ്ങളിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളും സംഗീത സംഭാവനകളും ഇന്നും ക്രൈസ്തവ സമൂഹത്തിൽ സജീവമാണ്.