Make your way with News Fact and Knowledge

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ കോൺവക്കേഷൻ നാളെ

0 2

മുളക്കഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോൺവക്കേഷൻ ചടങ്ങ് ജൂൺ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് സഭാ ആസ്ഥാനമായ മുളക്കഴയിലെ മൗണ്ട് സിയോൻ ചർച്ചിൽ നടക്കും.

സണ്ടേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

കോൺവക്കേഷൻ സന്ദേശം ഡോ. ജെയ്‌സൺ തോമസ് നൽകും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ചടങ്ങിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

Carmel Media Vision News Desk 📰

Tags: #ChurchOfGod #SundaySchool #Graduation #Convocation #KeralaChristianNews #CarmelMediaVision #Mulakuzha #MountZionChurch