Make your way with News Fact and Knowledge

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും

0 325

മുംബൈ: ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ റീജിയണൽ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തങ്കച്ചനെ വീണ്ടും നിയമിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലം റീജിയണൽ കൗൺസിൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം കാഴ്ചവെച്ച ആത്മാർത്ഥവും മാതൃകാപരവുമായ നേതൃത്വവും സേവനവും പരിഗണിച്ചാണ് റീജിയണൽ കൗൺസിൽ വീണ്ടും ഈ സുപ്രധാന ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചത്.

മുംബൈയിലെ ഗോരേഗാവ് ദൈവസഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ബിജു തങ്കച്ചൻ, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) മഹാരാഷ്ട്ര–ഗോവ സ്റ്റേറ്റ് സെക്രട്ടറിയായും, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടറായും നിലവിൽ സേവനമനുഷ്ഠിച്ചുവരുന്നു. സഭാപരവും ആത്മീയവുമായ വിവിധ മേഖലകളിൽ അദ്ദേഹം നൽകിവരുന്ന നേതൃത്വവും പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.

പാസ്റ്റർ ബിജു തങ്കച്ചന്റെ പുനർനിയമനത്തിൽ വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സന്തോഷം രേഖപ്പെടുത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

കുടുംബം:
ഭാര്യ – ബീന
മക്കൾ – എബിൻ, അബിയ