Make your way with News Fact and Knowledge

പാസ്റ്റർ മാത്യു ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 387
ഭോപ്പാൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഭോപ്പാൽ മണ്ടിദീപ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ മാത്യു ജോൺ (തമ്പി പാസ്റ്റർ) മെയ്‌ 12 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഐ.സി.പി.എഫ്. കോർഡിനേറ്ററായി ദീർഘകാലം ഭോപ്പാലിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആറു വർഷത്തോളം ഇൻഡോർ ഐ.പി. സി. സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ : ശ്രീമതി വത്സമ്മ മാത്യു. മക്കൾ : ജിമ്മി, ജോയാന.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.