ജയകരമായ ക്രിസ്തീയ ജീവിതത്തിന് പ്രാർത്ഥന അനിവാര്യം: പാസ്റ്റർ സി സി തോമസ്

ശതാബ്ദി കൺവെൻഷൻ ചെയിൻ പ്രയർ ആരംഭിച്ചു

0 2,021

മുളക്കുഴ :-പ്രാർത്ഥനയാലല്ലാതെ ഒരു ഭക്തന് ഈ ഭൂമിയിൽ ജയകരമായ ജീവിതം സാധ്യമല്ല. ഒരു എൻജിൻ വാഹനത്തെ മുമ്പോട്ടു ചലിപ്പിച്ചു ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതുപോലെ മടുപ്പില്ലാത്ത പ്രാർത്ഥന പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു മുന്നേറാൻ നമ്മെ സഹായിയിക്കുമെന്ന് പാസ്റ്റർ സി സി തോമസ് പറഞ്ഞു.2023 ജനുവരിയിൽ നടക്കുന്ന ദൈവസഭയുടെ ശതാബ്ദി കൺവെൻഷന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതികളുടെ അനുഗ്രഹത്തിനും വിജയത്തിനുമായി ആരംഭിച്ച ചെയിൻ പ്രയറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ്.
1923ൽ ആറാട്ടുപുഴ മണൽപ്പുറത്തു മഹാനായ മിഷനറി റോബർട്ട്‌ ഫെലിക്സ് കുക്ക് എളിയ നിലയിൽ ആരംഭിച്ച കൺവെൻഷൻ ശതാബ്ദി നിറവിൽ എത്തി നിൽക്കുമ്പോൾ അതിനു പിന്നിലുള്ള പ്രാർത്ഥനയും ത്യാഗവും സമർപ്പണവും നാം വിസ്മരിക്കരുത്. ശതാബ്ദി വർഷം ദൈവം നടത്തിയ വഴികളെ ഓർക്കുവാനുള്ള അവസരമായി മാറട്ടെ എന്നും പാസ്റ്റർ സി സി തോമസ് ഓർപ്പിച്ചു.മുളക്കുഴ സീയോൻ കുന്നിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ അധ്യക്ഷൻ ആയിരുന്നു. ദൈവ സഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ Dr. ഷിബു കെ മാത്യു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്‌, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, ക്രഡൻഷ്യൽ ബോർഡ് ഡയറക്ടർ പാസ്റ്റർ ഷൈജു തോമസ് ഞാറക്കൽ,ചാരിറ്റി ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി, ഗവേണിംഗ് ബോഡി അംഗങ്ങളായ പാസ്റ്റർ വി പി തോമസ്, പാസ്റ്റർ കെ ജി ജോൺ, ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല തുടങ്ങിയവർ പ്രസംഗിച്ചു പ്രയർ സെൽ ജോയിന്റ് ഡയറക്ടർ പാസ്റ്റർ ഇ എസ് ജോൺ, സെക്രട്ടറി പാസ്റ്റർ അനീഷ്‌ ഏലപ്പാറ, കോർഡിനേറ്റർ പാസ്റ്റർ എം ഇ റെജി ട്രഷറർ പാസ്റ്റർ കെ ഡേവിഡ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ബെഞ്ചമിൻ തുടങ്ങിയവരുൾപ്പെടെ 100 അംഗങ്ങളുള്ള
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രയർ സെല്ലിന്റെ ചുമതലയിൽ മുളക്കുഴയിൽ കൺവൻഷൻ സമയം വരെയുംപ്രാദേശിക സഭകളുടെയും സെന്ററുകളുടെയും സഹകരണത്തോടെ ചെയിൻ പ്രയർ നടക്കും. കൂടാതെ ഉപവാസ പ്രാർത്ഥനയും പവർ കോൺഫ്രൻസും കാത്തിരിപ്പ് യോഗങ്ങളും മുളക്കുഴയിൽ നടക്കും