Make your way with News Fact and Knowledge

ഐപിസി പൻവേൽ സഭാംഗം ബ്രദർ ബിജു തോമസിന്റെ പിതാവ് പാസ്റ്റർ പി. വി. തോമസ് (87) നിര്യാതനായി

0 241

മുംബൈ: ഐപിസി പൻവേൽ സഭാംഗമായ ബ്രദർ ബിജു തോമസിന്റെ പിതാവും കർത്തൃശുശ്രൂഷയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ പി. വി. തോമസ് (87) ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 2026 ജൂലൈ 11-ന് (ശനിയാഴ്ച) കേരളത്തിൽ നടക്കും. സംസ്കാരത്തിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പാസ്റ്റർ പി. വി. തോമസിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബ്രദർ ബിജു തോമസിനെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും കർത്താവ് തന്റെ സമാധാനത്താലും ആശ്വാസത്താലും ബലപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഈ ദുഃഖവേളയിൽ വിശ്വാസിസമൂഹം മുഴുവൻ ബ്രദർ ബിജു തോമസിനെയും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“കർത്താവിൽ മരിക്കുന്ന മരിച്ചവർ ഭാഗ്യവാന്മാർ.” (വെളിപ്പാട് 14:13)

കർമ്മേൽ മീഡിയ വിഷൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ.