Make your way with News Fact and Knowledge

കെ.പി.ഡബ്ല്യു.എഫ് സാഹിത്യ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

0 4

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക (KPWF) സംഘടിപ്പിച്ച 2026-ലെ സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുസ്തക വിഭാഗത്തിൽ അഞ്ച് ഗ്രന്ഥങ്ങൾ പുരസ്കാരത്തിന് അർഹമായി. ജോനാഥൻ ജോയി (ഡാളസ്) രചിച്ച “Perceiving Biblical Doctrines”, ഡോ. റ്റിങ്കു തോംസൺ (മിനിസോട്ട) എഴുതിയ “Spiritual Fitness”, സിസ്റ്റർ റോസമ്മ തോമസ് (ചിക്കാഗോ) രചിച്ച “From Eden to Eternity”, പാസ്റ്റർ ബാബുക്കുട്ടി ജേക്കബ് (ഡാളസ്) പ്രസിദ്ധീകരിച്ച “വേദപുസ്തക ഭാവനകൾ”, പാസ്റ്റർ ബേബി മാത്യൂ അടപ്പനാം കണ്ടത്തിൽ (ന്യൂയോർക്ക്) എഴുതിയ “ഇതാ ഞാൻ വേഗം വരുന്നു” എന്നീ ഗ്രന്ഥങ്ങളാണ് 2026-ലെ കെ.പി.ഡബ്ല്യു.എഫ് സാഹിത്യ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ലേഖന വിഭാഗത്തിൽ മലയാളം ലേഖനത്തിനുള്ള പുരസ്കാരം പാസ്റ്റർ മാത്യൂ വർഗീസിനും, ഇംഗ്ലീഷ് ലേഖന വിഭാഗത്തിൽ സിസ്റ്റർ അനുഗ്രഹ മാത്യു (ആൽബനി), ഫിന്നി രാജു (ഹൂസ്റ്റൺ) എന്നിവർക്കും ലഭിച്ചു. മലയാളം ചെറുകഥ വിഭാഗത്തിൽ കെന്നി ജോർജ് (ഒക്ലഹോമ) രചിച്ച “കഴുകി എടുത്ത കണ്മഷങ്ങൾ” പുരസ്കാരത്തിന് അർഹമായി.

പുരസ്കാര വിതരണം ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിലെ റിനൈസൻസ് കൺവെൻഷൻ സെന്റർ സമുച്ചയത്തിൽ നടക്കുന്ന 40-ാമത് മലയാളി പെന്തക്കോസ്ത് കോൺഫറൻസിനോടനുബന്ധിച്ചുള്ള കെ.പി.ഡബ്ല്യു.എഫ് പ്രത്യേക സമ്മേളനത്തിൽ നടക്കും. സമ്മേളനത്തിൽ റവ. ജോർജ് മാത്യൂ പുതുപ്പള്ളി മുഖ്യ സന്ദേശം നൽകും.

വടക്കേ അമേരിക്കയിൽ താമസിക്കുന്ന മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ ഐക്യവേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക സാഹിത്യരംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുകയും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രചനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്.

രാജൻ ആര്യപ്പള്ളിൽ പ്രസിഡന്റായും, സാം മാത്യൂ വൈസ് പ്രസിഡന്റായും, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറിയായും, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറിയായും, ഡോ. ജോളി ജോസഫ് ട്രഷററായും, ഡോ. ഷൈനി സാം ലേഡീസ് കോ-ഓർഡിനേറ്ററായും, വെസ്‌ലി മാത്യൂ മീഡിയ കോ-ഓർഡിനേറ്ററായും സംഘടനയുടെ ദേശീയ ഭാരവാഹികളായി പ്രവർത്തിക്കുന്നു.

#KPWF #KeralaPentecostalWritersForum#KPWFAwards2026 #ChristianLiterature #PentecostalWriters
#MalayalamChristianNews #ChristianAuthors #FaithAndLiterature #MalayalamWriters #ChristianBooks
#GospelLiterature #PentecostalConference #ChicagoConference2026
#MalayaliPentecostals #NorthAmericaMalayalees  #KingdomWriters
#ChristianMedia #BookAwards2026 #ChristianPublishing #CarmelMediaVision