Make your way with News Fact and Knowledge

ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിനായി പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

0 5

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) 21-ാമത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികളെ ഏകോപിപ്പിച്ചുകൊണ്ട് പ്രത്യേക പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു.

കോൺഫ്രൻസുമായി ബന്ധപ്പെട്ട പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉദ്ഘാടനം ജൂലൈ 16-ന് വ്യാഴാഴ്ച രാത്രി 9 മുതൽ 10 വരെ (ഈസ്റ്റേൺ സമയം) നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.

സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും നിരവധി പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കും. പാസ്റ്റർ റോയി വാകത്താനം ഉദ്ഘാടന സന്ദേശം നൽകും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യപ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

“ആത്മ നിറവിൻ ജീവിതം” എന്നതാണ് 2027-ലെ ഫാമിലി കോൺഫ്രൻസിന്റെ പ്രധാന ചിന്താവിഷയം. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ളോറിഡയിലെ ഒർലാന്റോ നഗരത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ കോൺഫ്രൻസ് നടക്കും.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ സേവനം അനുഷ്ഠിക്കുന്നു.

കോൺഫ്രൻസിന്റെ ആത്മീയ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനുമായി എല്ലാ വിശ്വാസികളോടും പ്രാർത്ഥനയിൽ പങ്കുചേരാൻ സംഘാടകർ ആഹ്വാനം ചെയ്തു.

#IPCFamilyConference2027 #IPCNorthAmerica #PrayerLine #PrayerMovement  #SpiritFilledLife
#PentecostalConference #IPCUSA #IPCCanada #ChristianConference