കരിയംപ്ലാവ്: ഇന്‍ഡ്യയിലെ W M E സഭകളുടെ 72-ാമത് ദേശീയ ജനറല്‍ കണ്വന്ഷന് (കരിയംപ്ലാവ് കണ്വന്ഷന്) 2021 ഫെബ്രുവരി 22 മുതല്‍ 28 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും ക്രമീകരണങ്ങള്‍ വിലയിരുത്തി. കൗണ്‍സില്‍ സെക്രട്ടറിമാരായ പാസ്റ്റര്‍ സി. പി. ഐസക്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി. ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അനുവദനീയമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന യോഗങ്ങള്‍ വിവിധ ചാനലുകളും മാദ്ധ്യമങ്ങളും ലൈവ് സ്ട്രീമിംഗ് നിര്‍വ്വഹിക്കും. ദൈവജനത്തിനു കൂട്ടമായി വരുവാന്‍ കഴിയാത്തതിനാല്‍ കണ്വന്ഷന് ദിവസങ്ങളില്‍ അതാതു സഭാഹാളുകളില്‍ ഒത്തുകൂടി ചാനലുകളിലെ സ്ട്രീമിംഗിലൂടെ ആരാധനയില്‍ പങ്കെടുക്കുവാന്‍ സഭകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല. കേരളത്തിനു പുറത്തുനിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുന്നതല്ല. പകല്‍ യോഗങ്ങള്‍ ശനിയും ഞായറും മാത്രമെ ഉണ്ടായിരിക്കയുള്ളു. സണ്ടേസ്കൂള്‍ മിനിസ്ട്രി, യൂത്ത് ഫെലോഷിപ്പ്, ലേഡീസ് ഫെലോഷിപ്പ് വാര്‍ഷികസമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. സ്നാനശുശ്രൂഷയും കര്‍ത്തൃമേശയും ഒഴിവാക്കിയിട്ടുണ്ട്.റവ. ഡോ. ഒ. എം. രാജുക്കുട്ടി ചെയര്‍മാനും പാ: ജെയിംസ് വി. ഫിലിപ്പ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. കമ്മറ്റികള്‍ സൂമില്‍ ചേരുന്നതാണ്. എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് സംഗീതശുശ്രൂകള് നിര്‍വ്വഹിക്കും. കമ്മറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ ജി. ഗബ്രിയേല്‍, വി. ജെ. സാംകുട്ടി (പ്രെയര്‍), സി. പി. ഐസക് (ഹോസ്റ്റ്), സൂസന് രാജുക്കുട്ടി (ഫിനാന്‍സ്), ജെയിംസ് വി. ഫിലിപ്പ്, എം. എസ്. വിത്സന് (പ്രോഗ്രാം), എന്‍. ജെ. ജോസഫ് (ലൈറ്റ് & സൗണ്ട്), സി. പി. ഐസക് (പബ്ലിസിറ്റി), വി. കെ. ബിജു, കെ. ജി. പ്രസാദ് (ഇലക്ട്രിസിറ്റി), എന്‍. ജെ. ജോസഫ്, കെ. ജെ. ജോസഫ്, പി. ഡി. മര്‍ക്കോസ്, ജോസഫ് സൈമണ്‍ (വോളന്റിയേഴ്സ് & സാനിട്ടേഷന്‍), കുഞ്ഞുമോള്‍ തോമസ്സ്, തങ്കമ്മ ജോസഫ് (വോളന്റിയേഴ്സ്-സ്ത്രീവിഭാഗം) എന്നിവര്‍ ചുമതലയേറ്റു. കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനുവേണ്ടി ജനുവരിയിലും ഫെബ്രുവരിയിലും സൂം പ്ലാറ്റ്ഫോമില്‍ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. പാസ്റ്റര്‍മാരായ രാജിമോന് സി. കെ., വി. ജെ. സാംകുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. അനുഗ്രഹീതരായ കര്ത്തൃദാസന്മാര് വചനഘോഷണം നിര്‍വ്വഹിക്കും.
Trending
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- നാഗ്പൂര്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
- ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും
- കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ
- 19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി