ഇമ്പങ്ങളുടെ പറുദീസയിൽ പാസ്റ്റർ സിസിൽ ചീരൻ (46)

"മണ്ണാകും ഈ ശരീരം മണ്ണോടു ചേർന്നാലുമേ... കാഹളം ധ്വനിക്കും വാനിൽ തേജസ്സിൽ ഉയിർക്കുമേ".

0 743

35ൽ അധികം അനാദരായ കുഞ്ഞുങ്ങളുടെ പിതാവും.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ്‌ലി ചീരന്റെ മകനാണ് വയനാട് സ്വദേശിയായ പാസ്റ്റർ സിസിൽ ചീരൻ. മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ യൂ കെയുടെ യൂത്ത് കോഓർഡിനേറ്റർ, പ്രയർ കോഓർഡിനേറ്റർ, കമ്മറ്റി അംഗം എന്നീ നിലകളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് പ്രിയ ദൈവദാസൻ.

മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ്‌ നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ. ഗ്ലെൻ, ജയ്ക് എന്നീ 2 ആൺമക്കളാണ് ഇവർക്കുള്ളത്. 

ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

 

Get real time updates directly on you device, subscribe now.

%d bloggers like this: