Make your way with News Fact and Knowledge

പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യ സ്ഥാപകൻ ഡോ. കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ

തടവുകാരുടെ പുനരധിവാസത്തിനായി ജീവിതം സമർപ്പിച്ച സാമൂഹിക പ്രവർത്തകൻ; പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടറായിരുന്നു

0 227

തിരുവനന്തപുരം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടറുമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും സുവിശേഷ പ്രവർത്തകനുമായ ഡോ. കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

അരീപ്പറമ്പ് സ്വദേശിയായ ഡോ. കുഞ്ഞുമോൻ ചാക്കോ ദീർഘകാലമായി സുവിശേഷ-സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനായ അദ്ദേഹം, കുന്നുംപുറത്ത് ജയമ്മയുടെ ഭർത്താവാണ്. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ. ജി. കുര്യൻ.

പ്രമുഖ ക്രൈസ്തവ ഗായകൻ ബിനോയ് ചാക്കോ സഹോദരനും ജോൺ കുര്യൻ സഹോദരി ഭർത്താവുമാണ്.

തടവുകാരുടെ ആത്മീയ, സാമൂഹിക, മാനസിക പുനരധിവാസത്തിനായി ജീവിതം സമർപ്പിച്ച ഡോ. കുഞ്ഞുമോൻ ചാക്കോ, പ്രിസൺ ഫെലോഷിപ്പ് പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകർന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ-സാമൂഹിക രംഗങ്ങൾക്ക് വലിയ നഷ്ടമാണ്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രിസൺ ഫെലോഷിപ്പ് കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുകയും ദൈവത്തിന്റെ ആശ്വാസം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.