മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിൽ നടത്തുന്ന ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും 2026 നവംബർ 09 (തിങ്കൾ), 10 (ചൊവ്വാ) തീയതികളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിലെ കുമളിയിൽ നിന്നുള്ള പ്രശസ്ത കൺവൻഷൻ പ്രാസംഗികനും വേദപണ്ഡിതനുമായ പാസ്റ്റർ കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. മുംബൈ ‘വോക്സ് ഡേയ്’ (VOX DEI) ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.
മുംബൈയിലും നവി മുംബൈയിലുമുള്ള വിവിധ സഭാ നേതാക്കന്മാരും വിശ്വാസികളും ഈ മീറ്റിങ്ങുകളിൽ സംബന്ധിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും വ്യത്യസ്ത വേദികളിലാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്:
-
- രാവിലെ (10:00 AM – 01:30 PM): കമോത്തെയിലുള്ള കാലംബോലി എ.ജി കമ്മ്യൂണിറ്റി സെന്ററിലാണ് പ്രഭാത സെഷനുകൾ നടക്കുന്നത് (2nd Floor, Desi Farms, Plot No. 269, Opp. Coltene Whaledent Pvt Ltd, Jawahar Industrial Estate, Kamothe).
- വൈകുന്നേരം (06:00 PM – 09:00 PM): നെരൂൾ വെസ്റ്റിലുള്ള തേർണ ഓഡിറ്റോറിയത്തിലാണ് സായാഹ്ന സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത് (Terna Knowledge City, Opp. Nerul Railway Station, Nerul West, Navi Mumbai).
ബ്രദർ ബിനു ജോർജ്ജ് (ഡയറക്ടർ), പാസ്റ്റർ മോൻസി (കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു. യോഗങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
8689894333 | 9029363131 | 9895852681