-
- രാവിലെ (10:00 AM – 01:30 PM): കലാമ്പൊലി എ.ജി. കമ്മ്യൂണിറ്റി സെന്റർ (2nd ഫ്ലോർ, ദേശി ഫാംസ്, പ്ലോട്ട് നം. 269, ജവാഹർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കാമോത്തെ).
- വൈകുന്നേരം (06:00 PM – 09:00 PM): നെരൂൾ തേർണ ഓഡിറ്റോറിയം (തേർണ നോളഡ്ജ് സിറ്റി, നെരൂൾ റെയിൽവേ സ്റ്റേഷന് എതിർവശം, നെരൂൾ വെസ്റ്റ്).
നവി മുംബൈ: വോയ്‌സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും ഇന്ന് (നവംബർ 9) ആരംഭിക്കും. നവംബർ 9, 10 (തിങ്കൾ, ചൊവ്വാ) തീയതികളിലാണ് ഈ സമ്മേളനം നടക്കുന്നത്.
പ്രശസ്ത വചനപ്രഘോഷകൻ പാസ്റ്റർ കെ. ജെ. തോമസ് (കുമിളി, കേരളം) മുഖ്യ സന്ദേശം നൽകും. വോക്സ് ഡെയ് മുംബൈ (Vox Dei Mumbai) ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും. ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൺവൻഷനിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
സമയക്രമവും വേദികളും:
Related Posts
കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ: 8689894333, 9029363131, 9895852681.