ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദർ റ്റിജു തോമസ് ചുമതലയേറ്റു.

0 750
ഒന്നര പതിട്ടാണ്ടായി ലിവിംഗ് ഹോപ് മിനിസ്ട്രീസിലൂടെ മധ്യപ്രദേശിലെ നൂറു കണക്കിന് മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ബ്രദർ റ്റിജു തോമസിനെ ഒക്ടോബർ 9 നു കൂടിയ ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ ജനറൽ ബോഡിയിൽ മിഷൻ ഡയറക്ടർ പദവിയിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു.
ഹൂസ്റ്റൻ ആസ്ഥാനമായി പ്രമുഖ ബിസിനസ്‌ സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്ന റ്റിജു തോമസ്, അദ്ദേഹത്തിന്റെ നന്മകൾ ഭാരത സുവിശേഷീകരണത്തിന്റെ വ്യാപ്തിയ്ക്കായി ചെലവഴിക്കുകയും സഭകളുടെ ശക്തീകരണത്തിന് മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ്.
അമേരിക്കയിലെ ഹെബ്രോൻ ഹൂസ്റ്റൻ സഭയിലെ അംഗമായ അദ്ദേഹം ഐ.പി.സി മധ്യപ്രദേശിൽ നിന്നും ഒക്ടോബർ 9 ന് കൂടിയ ജനറൽ ബോഡിയിൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ പെന്തക്കോസ്തു യുവജന സംഘടനയ്ക്കും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമാണ് ബ്രദർ. റ്റിജു തോമസ്.
സുവിശേഷീകരണ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ പി.വൈ.പി.എയ്ക്ക് വിസ്മരിക്കാൻ കഴിയില്ല. സംസ്ഥാന പി വൈ പി എയുടെ എല്ലാ ആശംസകളും നേരുന്നു

Get real time updates directly on you device, subscribe now.

%d bloggers like this: