വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പും 45 വർഷം മുമ്പ് അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന് ആക്രമിക്കപ്പെട്ടതും ഒരേ ഹോട്ടലിൽവച്ച്. 1981-ലാണ് വാഷിംഗ്ടണിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ റൊണാൾഡ് റീഗന് നേരെ വധശ്രമമുണ്ടായത്.
Related Posts
1981 മാർച്ച് 30 ന് ഹിൽട്ടൺ ഹോട്ടലിന് പുറത്ത് പ്രസംഗം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന റീഗന് നേരെ ജോൺ ഹിൻക്ലി എന്നയാൾ വെടിയുതിർക്കുകയായിരുന്നു. ആറ് തവണയാണ് അക്രമി വെടിയുതിർത്തത്. വെടിവയ്പ്പിൽ റീഗന് നെഞ്ചിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റീഗനെ അടിയന്തര ചികിത്സ നൽകിയാണ് രക്ഷപ്പെടുത്തിയത്.
വെടിവയ്പ്പിൽ പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു സീക്രട്ട് സർവീസ് ഏജന്റ് എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ജോൺ ഹിൻക്ലിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാനസികാസ്വാസ്ഥ്യമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അക്രമിയെ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഹിൽട്ടൺ ഹോട്ടലിന് ‘ഹിൻക്ലി ഹിൽട്ടൻ’ എന്ന പേര് ലഭിച്ചത്.