പാസ്റ്റർ എബി തോമസ് വാഹനാപകടത്തിൽ മരണമടഞ്ഞു.

0 995

റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് ( 50 ) അല്പം മുമ്പ് മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം .സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു ഭാര്യ സുശീല ഗുരുതരാവസ്ഥയിൽ; പാസ്റ്റർ ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് എബി.
മക്കൾ:
അൻസു ,നെബിൻ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കൽ സഭാംഗമാണ് .