മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 29, 30, 31 തീയതികളില്‍, സഭാ ആസ്ഥാനമായ മൗണ്ട് സീയോനില്‍ വെച്ച് ‘ത്രിദിന ഉപവാസപ്രാര്‍ത്ഥന’ നടക്കും. ദിവസവും രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെയാണ് യോഗങ്ങള്‍ നടന്നത്. ഉപവാസ പ്രാര്‍ത്ഥനയില്‍ ദൈവസഭാ കൗണ്‍സില്‍ അംഗങ്ങള്‍, ബിലീവേഴ്സ് ബോര്‍ഡ് അംഗങ്ങള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്മാര്, സമീപ പ്രദേശങ്ങളില്‍ ഉള്ള ദൈവസഭാ ശുശ്രൂഷകന്മാര്, വിശ്വാസികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത സഭകളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. സഭയും നമ്മുടെ സമൂഹവും നേരിട്ട് കൊണ്ടിരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഓര്‍ത്ത് ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രാര്‍ത്ഥിച്ചു. പ്രസംഗ സമയം ചുരുക്കി കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി വേര്‍തിരിച്ച് പരാമാവധി സമയം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് യോഗങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
Trending
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം
- ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
- ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
- വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
- മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം സമാപിച്ചു
- ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) നിത്യതയിൽ
- Mumbai Eastern District YPE to Host Youth Fellowship on July 26
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ