ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥന

0 342

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 29, 30, 31 തീയതികളില്‍, സഭാ ആസ്ഥാനമായ മൗണ്ട് സീയോനില്‍ വെച്ച് ‘ത്രിദിന ഉപവാസപ്രാര്‍ത്ഥന’ നടക്കും. ദിവസവും രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെയാണ് യോഗങ്ങള്‍ നടന്നത്. ഉപവാസ പ്രാര്‍ത്ഥനയില്‍ ദൈവസഭാ കൗണ്‍സില്‍ അംഗങ്ങള്‍, ബിലീവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്മാര്‍, സമീപ പ്രദേശങ്ങളില്‍ ഉള്ള ദൈവസഭാ ശുശ്രൂഷകന്മാര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത സഭകളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. സഭയും നമ്മുടെ സമൂഹവും നേരിട്ട് കൊണ്ടിരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെ ഓര്‍ത്ത് ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രാര്‍ത്ഥിച്ചു. പ്രസംഗ സമയം ചുരുക്കി കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി വേര്‍തിരിച്ച് പരാമാവധി സമയം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ് യോഗങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: