ഛത്തീസ്‌ഗഡിൽ സുവിശേഷ വിരോധികൾ പെന്തകോസ്ത് സഭയുടെ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി സഭാ പാസ്റ്ററുടെ കൈ തല്ലി ഓടിച്ചു.
ദുർഗ്ഗ് : ഛത്തീസ്‌ഗഡിലെ ദുർഗ്ഗ് ഗ്രാമത്തിൽ കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ച് വന്ന പെന്തകോസ്ത് സഭയുടെ ശാലേം പ്രയർ റ്റവറിൽ സെപ്റ്റംബർ 14 ഞാറാഴ്ച്ചത്തെ വിശുദ്ധ സഭാ ആരാധന വലിയ ഒരു സംഘം സുവിശേഷ വിരോധികൾ കൂട്ടമായി എത്തി സഭാ ഹാളിൽ നടന്ന വിശുദ്ധ ആരാധന തടസ്സപ്പെടുത്തിയതിനെ തുടർന്ന് പോലീസിനെ വിളിച്ച് വരുത്തി എങ്കിലും അക്രമികൾ പോലീസ് സാന്നിധ്യത്തിൽ സഭാ പാസ്റ്റർ കർത്തൃദാസൻ ജോൺ ജോനാഥന്റെ ഒരു കൈ ഇരുമ്പ് കമ്പി കൊണ്ട് തല്ലി ഓടിച്ച് അദ്ദേഹത്തെ ഗുരുതരമായി പരിക്ക് എൽപിച്ചതിനെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.
എല്ലാ പ്രിയ ദൈവമക്കളും ഈ പ്രദേശത്തെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവമക്കളെയും ഓർത്തും, കർത്താവ് ഇവരോട് ക്ഷമിക്കേണ്ടതിനും, ഈ സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും, ഇവർ യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
പ്രവൃത്തികൾ 4 : 24 – 30 (വിശുദ്ധ ബൈബിൾ)
അത് കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ച് പറഞ്ഞത് : ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്തു ? ഭൂമിയിലെ രാജാക്കന്മാർ അണി നിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്റെ അഭിഷിക്തന് വിരോധമായും ഒന്നിച്ച് കൂടുകയും ചെയ്തിരിക്കുന്നു” എന്ന് നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, സംഭവിക്കേണം എന്ന് നിന്റെ കയ്യും നിന്റെ ആലോചനയും മുൻ നിയമിച്ചത് ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണ ധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്ക് കൃപ നല്കേണമേ.