ജറുസലേം: ഇസ്രയേൽ-പലസ്തീൻപ്രശ്നം പരിഹരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരം സജീവമാക്കുന്നതിനായി തിങ്കളാഴ്ച യുഎൻ പൊതുസഭ ചേരുന്നതിന് മണിക്കൂറുകൾക്കുമുൻപ് ഗാസാ സിറ്റിയിൽ ഒഴിപ്പിക്കൽ നടപടികൾ കടുപ്പിച്ച് ഇസ്രയേൽ സൈന്യം. ഫ്രാൻസ് ഉൾപ്പെടെ പത്തോളം പാശ്ചാത്യരാജ്യങ്ങൾ പൊതുസഭയിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുന്നതിനിടെയാണിത്. രണ്ടുവർഷമായി നടക്കുന്ന യുദ്ധത്തിൽ ഇനിയും ലക്ഷക്കണക്കിന് ആളുകളാണ് പട്ടിണിയോട് പൊരുതി ഗാസാസിറ്റിയിലുള്ളത്. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നായ ജോർദാനിയൻ ഹോസ്പിറ്റലും ഒഴിയണമെന്ന് ഇസ്രയേൽസൈന്യം ഉത്തരവിട്ടതായി പലസ്തീൻ ആരോഗ്യപ്രവർത്തകർ പറഞ്ഞു. രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരുമുൾപ്പെടെ മുന്നൂറോളം പേരാണ് ആശുപത്രിയിലുള്ളത്. ഗാസാസിറ്റിയിലെ ഹമാസുകാരെ പൂർണമായും ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യത്തോടെ ഈ മാസം പതിനാറിനാണ് ഇസ്രയേൽ കരയാക്രമണം തുടങ്ങിയത്. 65,000-ത്തിലധികം പേരാണ് ഇതുവരെ ഗാസയിൽ മരിച്ചത്. ഇറ്റലിയിൽ പലസ്തീൻ അനുകൂല പണിമുടക്ക് പലസ്തീൻജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ തിങ്കളാഴ്ച വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് നടത്തി. തീവണ്ടിയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങളും സ്കൂളുകൾ, തുറമുഖം എന്നിവയും പണിമുടക്കിൽ പങ്കാളികളായി. പലസ്തീൻ പതാക ഉയർത്തി ഫ്രഞ്ച് മേയർമാർ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തിന് ഐക്യദാർഢ്യവുമായി ടൗൺഹാളുകളിൽ തിങ്കളാഴ്ച ഫ്രഞ്ച് മേയർമാർ പലസ്തീൻ പതാക ഉയർത്തി. സമാധാനത്തിനായുള്ള ചരിത്രദിവസമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇത്. യുഎൻ പൊതുസഭയിൽ ഫ്രാൻസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. യൂറോപ്പിൽ ഏറ്റവുമധികം മുസ്‌ലിങ്ങളും ജൂതരും പാർക്കുന്ന രാജ്യമായതിനാൽ പലസ്തീൻപതാക ഉയർത്തരുതെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിച്ചാണ് 21 ടൗൺഹാളുകളിൽ ഐക്യദാർഢ്യപ്രകടനം നടന്നത്.
Trending
- നവി മുംബൈയിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ യൂണിറ്റിന് തുടക്കം
- ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ; പാസ്റ്റർ വിൽസൻ വർക്കിയും ഡോ. തോംസൺ കെ. മാത്യൂവും മുഖ്യ പ്രഭാഷകർ
- ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
- വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി
- മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം സമാപിച്ചു
- ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) നിത്യതയിൽ
- Mumbai Eastern District YPE to Host Youth Fellowship on July 26
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ