Make your way with News Fact and Knowledge

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026 അവാർഡ്

0 204

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ റ്റിജി കോശിക്ക് ലഭിച്ചു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് മെയ് 14, 15 തീയതികളിൽ ഷുബ്ര എക്സിറ്റ് 26-ൽ ഉള്ള മാർക്ക് & സേവ് ഫ്ലെമിംഗോ പാർക്കിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു അവാർഡ് ദാനം.

‘വുമൺ വിത്ത് എ ഫയർ’ എന്ന ആശയത്തിലൂന്നി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കാനായാണ് ജ്വാല അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് മികച്ച സേവനം നൽകുന്ന നഴ്സുമാരെ ആദരിച്ചുകൊണ്ടാണ് ഇത്തവണ കേളി കുടുംബവേദി അവാർഡ് ദാനം സംഘടിപ്പിച്ചത്.

റിയാദ് ഡോ. സുലൈമാൻ അൽ ഹബിബ് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സിസ്റ്റർ റ്റിജി കോശി ക്രിസ്ത്യൻ ലൈവ് ദിന പത്രത്തിന്റെ റിയാദ് കോർഡിനേറ്ററാണ്. ജനശ്രദ്ധ ആകർഷിച്ച ദ് റ്റോപ് ക്വസ്റ്റ്യൻ എന്ന പ്രതിവാര ബൈബിൾ ക്വിസ് പ്രോഗ്രാമിന്റെ ക്വിസ് മാസ്റ്ററാണ്.

റിയാദിലെ ഹിസ് ജനറേഷൻ അസ്സംബ്ലി സഭയുടെ ശുഷ്രൂഷകൻ പാസ്റ്റർ കോശി ജോണിന്റെ ഭാര്യയാണ് ടിജി കോശി. മക്കൾ : കൃപ, റിജോ, ഹഗ്ഗായി.