നവിമുംബൈ : ഭൂമിയിൽ വിശ്വസ്തനായൊരു ദാസനായി സുവിശേഷം ഘോഷിച്ച ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് സ്ഥാപകൻ സുവിശേഷകൻ ജോസഫ് അപ്പല്ലോസ് (58) തന്റെ ഓട്ടം തികച്ച്, വിശ്വാസം കാത്ത്, നിത്യകിരീടം പ്രാപിക്കുവാൻ കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി.
ഭാര്യ : ആശാ ജോസഫ്, മകൻ : ജോയൽ ജോസഫ്, മകൾ : ജോവാന ജോബിൻ, മരുമകൻ ജോബിൻ, കൊച്ചുമകൾ : ജോലിൻ ജോബിൻ.
അനേകം ക്രൈസ്തവ ഗാനങ്ങൾക്ക് വാക്കുകളും ഈണവും നൽകി വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ഉണർവ് പകർന്ന പരേതൻ, ദീർഘകാലം മസ്‌കറ്റിൽ ജോലിചെയ്തിരുന്ന കാലയളവിലും ഇടയൻ ഗോസ്പൽ മിനിസ്ട്രീസ് എന്ന ശുശ്രൂഷയിലൂടെ സുവിശേഷവേലയിൽ അക്ഷീണം പ്രയത്നിച്ചു. അനേകരെ ക്രിസ്തുവിന്റെ രക്ഷാമാർഗത്തിലേക്ക് നയിക്കുവാൻ ദൈവം അദ്ദേഹത്തെ ശക്തമായി ഉപയോഗിച്ചു.
സുവിശേഷകൻ ജോസഫ് അപ്പല്ലോസിന്റെ ശവസംസ്കാര ശുശ്രൂഷ 2026 ജൂലൈ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന്, കലംബൊലി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.