Make your way with News Fact and Knowledge

ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്

0 330
മസ്‌കറ്റ്: ഒമാനിലെ ആത്മീയ ശുശ്രൂഷാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചർച്ച് ഓഫ് ഗോഡ് ഒമാൻ സഭ, മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 12, 13, 14 (തിങ്കൾ, ചൊവ്വാ, ബുധൻ) തീയതികളിലാണ് കൺവെൻഷൻ നടക്കുക.
മസ്‌കറ്റിലെ പ്രമുഖ ആരാധനാ കേന്ദ്രമായ റൂവി ന്യൂ മെയിൻ ഹാളിൽ (Ruwi New Main Hall) വെച്ചാണ് തിരുസഭയുടെ ഈ മഹാസംഗമം അരങ്ങേറുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് ആത്മീയ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഈ ദേശീയ കൺവെൻഷനിൽ വിവിധ പ്രമുഖ ദൈവദാസന്മാർ പങ്കെടുത്ത് വചനശുശ്രൂഷ നിർവ്വഹിക്കും. കൂടാതെ സഭയുടെ പ്രശസ്തമായ ക്വയർ ടീമിന്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവജനവും വിശ്വാസികളും ഈ അനുഗ്രഹീത ആത്മീയ വിരുന്നിൽ പങ്കാളികളാകണമെന്ന് കർമ്മേൽ മീഡിയ വിഷനിലൂടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.