മുംബൈയിൽ ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും
37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍
ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305 ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ 2 മലയാളികളുമുണ്ട് . വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) കോട്ടയം സ്വദേശി ഷാസിൻ ഇസ്മായിൽ (28) എന്നിവരാണ് മരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കേയീ സാഹിബിന്റെ ബന്ധുവാണ് ഇസ്മായിൽ
മുങ്ങിയ ബാര്‍ജില്‍ 188 ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. ഇവരിൽ 22 പേര്‍ മലയാളികളാണ്. നാവിക സേനയുടെ ഐ.എന്‍.സ് കൊച്ചി, ഐ.എന്‍.എസ് കൊല്‍ക്കൊത്ത യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കഴിഞ്ഞ ആറു വർഷമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന
ജോമീഷ് ബാർജ് പി 305 ലെ അത്യാവശ്യ അറ്റകുറ്റ പണികൾ തീർക്കാനായാണ് മുംബൈയിലെത്തിയത്.
കഴിഞ്ഞ ആറു വർഷമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന
ജോമീഷ് ബാർജ് പി 305 ലെ അത്യാവശ്യ അറ്റകുറ്റ പണികൾ തീർക്കാനായാണ് മുംബൈയിലെത്തിയത്.
ബന്ധുക്കൾക്ക് സഹായമായി മുംബൈയിലെ സാമൂഹിക പ്രവർത്തകരായ എൻ കെ ഭൂപേഷ്‌ബാബു, ടി എ ഖാലിദ്, ജോജോ തോമസ്, വി കെ സൈനുദ്ദീൻ എന്നിവർ സേവന രംഗത്തുണ്ട്