ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ 13,14 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7 മണിക്ക് (CST) ആരംഭിക്കും. (ഇന്ത്യൻ സമയം രാവിലെ 6.30 – ശനി, ഞായർ) ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കൺവൻഷൻ യോഗങ്ങളിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികനും വേദാദ്ധ്യാപകനുമായ പാസ്റ്റർ വി. ഓ. വർഗീസ് മുഖ്യ പ്രാസംഗികനുമായിരിക്കും. സന്ദേശങ്ങൾ മലയാളത്തിൽ നിന്നും ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതായിരിക്കും.
ദേവാലയത്തിൽ വന്ന് സംബന്ധിച്ച് യോഗങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 281 736 6008 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്, 713 775 7407, 281 781 9178 എന്നീ നമ്പരിലേക്ക് ബന്ധപ്പെടുക.