ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ റിവൈവൽ 2019 ജൂലൈ 8 മുതൽ

സുവിശേഷ യോഗങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സുവിശേഷ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനാണ്.

0 952

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ജൂലൈ 8 മുതൽ 13 വരെ ഉണർവ് യോഗങ്ങൾ സംഘടിപ്പിക്കുന്നു. റിവൈവൽ 2019 എന്നു പേരിട്ടിട്ടുള്ള സുവിശേഷ യോഗങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സുവിശേഷ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനാണ്. സിസ്റ്റർ പെർസിസ് ജോൺ ആരാധനക്ക് നേതൃത്വം നൽകും.

ജൂലൈ 8 മുതൽ 13 വരെ. വൈകിട്ട് 7 മുതൽ രാത്രി യോഗങ്ങളും, 11 മുതൽ 13 വരെ രാവിലെ 10 മുതൽ ബൈബിൾ പഠനക്ലാസുകളും ഉണ്ടായിരിക്കും. സുവിശേഷ യോഗങ്ങളിലേക്കും ബൈബിൾ പഠന ക്ലാസുകളിലേക്കും സ്വാഗതം ചെയ്യുന്നതായി സീനിയർ പാസ്റ്റർ റവ. ഡോ. സാബു വർഗീസും അസോസിയേറ്റ് പാസ്റ്റർ റവ. സാം റ്റി. വർഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 215 939 7512 , 832 423 7654