വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം പ്രാർത്വനാപൂർവ്വം 4ന് വ്യാഴാഴ്ച ഒക്കലാഹോമയിൽ എത്തിച്ചേരും. വൈകിട്ട് 6.30 ന് നാഷണൽ ചെയർമാൻ റവ. പി.സി.ജേക്കബ് ചിന്താവിഷയം അവതരിപ്പിച്ച് കോണ്ഫ്രൻസ് ഉത്ഘാടനം ചെയ്യും. ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.
മുഖ്യ പ്രഭാഷകരായ പാസ്റ്റർ പോൾ മാത്യൂസ് (ഉദയ്പുർ), പാസ്റ്റർ ഡോ. സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചൽ സ്റ്റിവെൻ ലിയോ, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. ജെയ് പൈ എന്നിവരെ കൂടാതെ റവ. ഡോ. വത്സൻ എബ്രാഹം, റവ.ഡോ.സാം ജോർജ്, റവ.ഡോ എബി പീറ്റർ, റവ. ഷിബു തോമസ്, റവ. ജേക്കബ് മാത്യു, റവ.ഡോ. സാബു വർഗീസ്, റവ.ഡോ. വിൽസൻ വർക്കി, റവ. ജോഷ് മാത്യു, പാസ്റ്റർ സിബി തോമസ്, എന്നിവർ ദൈവ വചനം വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. 7ന് ഞായറാഴ്ച വിശുദ്ധ തിരുവത്താഴ ശുശ്രുഷയോടുകൂടി കോണ്ഫറൻസ് സമാപിക്കും.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
മെച്ചമായ താമസ്സ സൗകര്യം ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പ്രതിനിധികളുമായി ബന്ധപ്പെടുകയോ വെബ്ബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വഴിയും, പേപാല്‍ അക്കൌണ്ട് വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പാസ്റ്റർ എം.ജെ ഏബ്രഹാം, ബ്രദർ ഫിന്നി മാത്യു (കൺവീനേഴ്സ് ), ബ്രദർ ഫിന്നി ഏബ്രഹാം (സെക്രട്ടറി), ബ്രദർ കെ.വി. ഏബ്രഹാം (ട്രഷറർ), ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ. രേഷ്മ തോമസ്, ഇവന്റ് കോർഡിനേറ്റർ ബ്രദർ കുര്യൻ സക്കറിയ, പാസ്റ്റർ & ലീഡേഴ്സ് കോൺഫറൻസ് കോർഡിനേറ്റർ ബ്രദർ. സാക് ചെറിയൻ, പാസ്റ്റർ പി.സി. മാത്യു, ബ്രദർ കുഞ്ഞുമോൻ കോശി (പ്രാർത്ഥന കോർഡിനേറ്റേഴ്സ് ), റെജി ഉതുപ്പ് , റോഷൻ വർഗ്ഗീസ് (രജിസ്ട്രേഷൻ) , ടൈറ്റസ് ഫിലിപ്പോസ് (താമസം), സാം ഈനോസ് ,തോമസ് വർഗ്ഗീസ് (സിബി) (ഗതാഗതം), ഫിലിപ്പ് ജോർജ് (ഭക്ഷണം), ഇവാ. അലക്സാണ്ടർ വർഗ്ഗീസ്, സിസ്റ്റർ റെന്നി ജേക്കബ് (അഷേഴ്സ് ), ഐജു റിച്ചാർഡ് (സുരക്ഷ), ബെൻ ജോൺ (പ്രകാശവും ശബ്ദവും), ബൈജു യാക്കോബ് (മീഡിയ കോർഡിനേറ്റർ), ക്രിസ്റ്റോ ചെറിയൻ (മലയാള ഗായകസംഘം), ഡെറിൻ റോയ്, ഡോ.മിനു ജോർജ് (മെഡിക്കൽ കോർഡിനേറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.