പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കുന്നത് ശിക്ഷാര്‍ഹം: കേരളാ പോലീസ്
ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഏ. സി. കൂളിങ് കോയിലിലെ ചോർച്ച കാരണം അപകടം സംഭവിക്കാം
തിരുവനന്തപുരം: പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് കുഞ്ഞുങ്ങളെ
വാഹനത്തിനുള്ളില്‍ തനിച്ചിരുത്തി പോകുന്നവര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി കേരളാ പോലീസ്.
ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്നും കേരള പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.
പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തിയ ശേഷം മുതിർന്നവർ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങൾ ആവർത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നു.
ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാർഹവുമാണ്.