ലോക്ക് ഡൗണ്‍: ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്പനികൾ
സര്‍വ്വീസുകള്‍ റദ്ദായതിനാല്‍ ടിക്കറ്റെടുത്തവര്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തിയതിയിലേക്ക് മാറ്റി നല്‍കാമെന്ന് വിമാന കമ്ബനികള്‍ നിലപാടെടുത്തത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്ബനികള്‍.മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകള്‍ മാറ്റിനല്‍കാമെന്നാണ് വിമാനക്കമ്ബനികള്‍ അറിയിക്കുന്നത്.
ഏപ്രില്‍ 14 ന് ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ നല്‍കില്ലെന്ന് വിമാനക്കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 30 വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് വിമാനക്കമ്ബനികള്‍ അറിയിച്ചു.