മുംബൈ: കനത്ത മഴ, റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

ശക്തമായതോ, അതി ശക്തമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

0 880

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.

ശക്തമായതോ, അതി ശക്തമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം, എതവസ്ഥയെയും തരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരും ബിഎംസിയും.

എന്നാല്‍, തോരാത്ത മഴ മുംബൈവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിയ്ക്കുകയാണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന മും​ബൈ​യി​ല്‍ വ്യോ​മ, റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​തം അപ്പാടെ താ​റു​മാ​റാ​യി.

പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളും റെയില്‍വേ ട്രാക്കുകളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ വ്യാ​പ​ക ഗ​താ​ഗ​ത ​കു​രു​ക്കാ​ണ് മും​ബൈ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ലോ​ക്ക​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും മ​ഴ സാരമായി ബാ​ധി​ച്ചി​ട്ടു​ണ്ട്. നിരവധി ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

കനത്ത മഴയ്ക്കൊപ്പം വൈകുന്നേരം ശക്തമായ വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ കടല്‍തീരത്ത് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആളുകളോട് കടലിനടുത്ത് പോകുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.