പാസ്റ്റർ ജെയിംസ് ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,027

ഓതറ : സിയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഓതറ സഭാംഗം കർത്തൃദാസൻ പാസ്റ്റർ ജെയിംസ് ചാക്കോ (കൊച്ചുമോൻ പാസ്റ്റർ) ഹൃദയഘാതത്തെ തുടർന്ന് ജൂലൈ 24 ഞാറാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രാവിലെ തലവടിയിൽ ഒരു മീറ്റിംഗിൽ സംബന്ധിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരികെ ഭവനത്തിൽ എത്തിയതിന് ശേഷം വൈകിട്ടോട് കൂടി ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ നിന്നും കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റിലിലേക്ക് കൊണ്ടു വരും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.