മിജോയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

0 4,269

പാസ്റ്റർ മോൻസി തോമസിൻറെ മകനും അനുഗ്രഹീതനായ സംഗീതജ്ഞനുമായ മിജോയ് മോൻസി ഞായറാഴ്ച തൃശൂരിൽ ഒരു ആരാധന കഴിഞ്ഞു തിരിച്ചു വരുന്ന വഴി രാത്രി 12 മണിയോടെ മണ്ണഞ്ചേരിയിൽ വച്ചു താൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പുറകിൽ തട്ടി അപകടം ഉണ്ടായി. മുഖത്ത് പരിക്കുകൾ ഉണ്ട്. മുഖത്ത് 3 ഇടത്തായി സ്റ്റിച്ചുകൾ ഉണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും എക്സ്-റേ എടുക്കേണ്ട ആവശ്യത്താൽ അവിടെ നിന്നും ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.നീർകെട്ടുള്ള കാരണത്താൽ എക്സ്-റേ ക്ലിയർ അല്ലാത്തതിനാൽ CT – സ്കാൻ ചെയ്യുന്നതിന് വേണ്ടിയും കണ്ണിൽ രക്തം കലങ്ങി കിടക്കുന്നത് മൂലവും തുടർ ചികിത്സ ലഭിക്കുന്നതിനു വേണ്ടിയും തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ കൊണ്ടുപോയി ശരീരത്തിൽ അസഹനീ യമായ വേദന അനുഭവിക്കുന്നു.

പ്രിയ മിജോയിയുടെ ഒരു കണ്ണിന്റെ കാഴ്ച പോയി, സർജറിയ്ക്കായി പ്രവേശിപ്പിച്ചു, സർജറിയിൽ എങ്ങനെയും കാഴ്ച ലഭിക്കുവാൻ ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

ഒപ്പം വേണ്ടുന്ന കൂട്ടായ്മ നിങ്ങളാൽ ആവോളം ചെയ്യുവാൻ അപേക്ഷിക്കുന്നു.
ഈ വിഷയത്തിൽ എല്ലാരുടെയും ശ്രദ്ധയേറിയ പ്രാർത്ഥനയെ ചോദിച്ചു കൊള്ളുന്നു.

വൈകിട്ട് 4.30 ന് ശസ്ത്രക്രിയ പൂർത്തിയായി. വലത് കണ്ണിൽ മുപ്പതോളം തുന്നലുകളുണ്ടെന്ന് അറിയുന്നു.
കൂടുതൽ വിവരങ്ങൾക്ക് തൻ്റെ സ്നേഹിതനും ഗായകനുമായ ബ്രദർ ജമാൽസൺ ജേക്കബിനെയോ (+91 96056 32917) മിജോയിയുടെ പിതാവ് പാസ്റ്റർ മോൻസിയെയോ (+919447403033 ) ബന്ധപ്പെടാവുന്നതാണ്.

പ്രിയരേ, ക്രൈസ്തവകൈരളിയുടെ അനുഗ്രഹീതനായ ഒരു കീബോർഡിസ്റ്റാണ് ബ്രദർ മിജോയ് മോൻസി. അദ്ദേഹത്തിന്റെ പിതാവ് ഒരു പാസ്റ്ററാണ്. ഈ സന്ദർഭത്തിൽ അദ്ദേഹത്തെ പ്രാർത്ഥനയിൽ ഓർക്കുന്നതോടൊപ്പം നമ്മളാൽ കഴിയുന്ന സഹായം ലഭ്യമാക്കാൻ നാം പരിശ്രമിക്കണമേ.

Moncey Thomas
SBI Main Branch
Alappuzha.1
Ac.570 193 113 67
IFSC. SBIN0070075