സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വിവിധ ജില്ലകളില്‍ 7മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ ഇടയുണ്ട്. മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കടല്‍ക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരങ്ങളില്‍ 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാല ഉയരും.