ആറ് വയസ്സില്‍ മൂന്ന് റെക്കോര്‍ഡുകള്‍; ലെഗോ ബ്രിക്ക് മോഡല്‍സിലൂടെ ചരിത്രം കുറിച്ച് എമില്‍ എന്ന മിടുക്കന്‍
പലതരത്തില്‍ ഉള്ള കാര്‍, ജീപ്പ്, ആപ്പിള്‍, സ്വാന്‍, റോബോട്ട്, ബില്‍ഡിങ്സ്, കാര്‍ട്ടൂണ്‍ മോഡല്‍സ്, തുടങ്ങിയ ഇരുപത്തിയേഴു മോഡലുകളാണ് ആണ് എമില്‍ ഈ ചെറിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത്
തന്റെ കളിപ്പാട്ടങ്ങള്‍ വെച്ച് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുകയാണ് എമില്‍ യോഹാൻ ഷിനു എന്ന കൊച്ചു മിടുക്കന്‍.
ഒന്‍പത് മിനിറ്റും 49 സെക്കന്റും കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡലുകള്‍ ഉണ്ടാക്കിയാണ് എമിൽ എന്ന ആറ് വയസ്സുകാരന്‍ ലോക റെക്കോര്‍ഡും, ഏഷ്യ-ഇന്ത്യന്‍ റെക്കോഡുകളും സ്വന്തമാക്കിയത്. പലതരത്തില്‍ ഉള്ള കാര്‍, ജീപ്പ്, ആപ്പിള്‍, സ്വാന്‍, റോബോട്ട്, ബില്‍ഡിങ്സ്, കാര്‍ട്ടൂണ്‍ മോഡല്‍സ്, തുടങ്ങിയ ഇരുപത്തിയേഴു മോഡലുകളാണ് ആണ് എമില്‍ ഈ ചെറിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത്.
ഈ നേട്ടം കൂടാതെ അഞ്ചു മിനുറ്റില്‍ പതിമൂന്നു ലെഗോ മോഡല്‍സ് ഉണ്ടാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും എമില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗേറ്റ്‌സ്‌ഹെഡ്, ന്യൂകാസിലിലെ ബ്രൈറ്റണ്‍ അവന്യൂ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആണ് എമില്‍. കോന്നി നെടുംങ്ങോട്ട് വില്ലയില്‍ സയന്റിസ്റ്റ് ഷിനു യോഹന്നാന്റേയും സ്‌നേഹ സാമിന്റേയും മകനാണ്. എമിലി ആന്‍ ഷിനു സഹോദരി ആണ്.