എക്സൽ മീഡിയ ഒരുക്കുന്ന 12 മണിക്കൂർ തത്സമയ ആരാധന സെപ്റ്റംബർ 20ന്

0 640

തിരുവല്ല: എക്സൽ മീഡിയ ഒരുക്കുന്ന 12 മണിക്കൂർ തത്സമയ ആരാധന സെപ്റ്റംബർ 20 ന് നടക്കുന്നു. രാവിടെ 8 മണി മുതൽ രാത്രി 8 മണി വരെ നീണ്ടു നിൽക്കുന്ന തത്സമയ ആരാധനയിൽ ക്രൈസ്തവ ലോകത്തിന് സുപരിചിതരായ അനുഗ്രഹീത ഗായകർ സ്റ്റാൻലി റാന്നി, സോജൻ കൊട്ടാരക്കര, എബിൻ അലക്സ്, സണ്ണി ആലപ്പുഴ, പ്രവീൺ കൊട്ടാരക്കര, ലാലു ദേവ്, അനീഷ് മൈലപ്ര, സാബു ചാരുമൂട്, ഗ്ലാസ്സൺ ജെയിംസ്, ജെസ്റ്റിൻ പന്തളം, ബെൻസൻ N വർഗ്ഗീസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേത്യത്വം കൊടുക്കുകയും എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, അനിൽ ഇലന്തൂർ, ഡോ. സജി കെപി, ബിനു വടശ്ശേരിക്കര, സിസ്റ്റർ അക്സാ പ്രവീൺ എന്നിവർ ദൈവവചനം സംസാരിക്കുകയും ചെയ്യും.
ഹാർവെസ്റ്റ് ടി വി, ഗുഡ് ന്യൂസ് ലൈവ്, മിഡിലീസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രീസ്, സമാർ ടി വി, ക്രിസ്തീയൻ മീഡിയ ടീവി, പിനാക്കിൾ ലൈവ് ടിവി എന്നിവരാണ് മീഡിയാ പാർണേഴ്സ്. എക്സൽ മീഡിയ ഡയറക്ടർ സുമേഷ് സുകുമാരൻ, അഡ്മിനിസ്ട്രെറ്റർ ഗ്ലാഡ്‌സൺ ജെയിംസ്, ബെൻസൺ വര്ഗീസ് (മീഡിയ മാനേജിങ് ഡയറക്ടർ ) എന്നിവരുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9567885774, 9526677871